പൊൻമന: കാട്ടിലമ്മയുടെ മണ്ണിൽ കഴിഞ്ഞ 19 വർഷമായി സോപാനസംഗീതം ആലപിക്കുന്ന ആലപ്പുഴ മുഹമ്മ സ്വദേശി സുനിൽ സോപാനം പറയുന്നത് ദേവിയെ എത്രത്തോളം വാഴ്ത്തി പാടുമോ അത്രത്തോളം ദേവിയ്ക്ക് ചൈതന്യം വർദ്ധിക്കുമെന്നാണ്. ഉഗ്രമൂർത്തിയായി വിളിച്ചാൽ വിളികേൾക്കുന്ന ദേവിക്ക് തോറ്റംപാട്ടോളം ഏറെ ഇഷ്ടമുള്ളതാണ് സോപാന സംഗീതവും.രാവിലെ ഉഷഃപൂജ, പന്തീരടിപൂജ, ഉച്ചപൂജ, ദീപാരാധന സമയങ്ങളിൽ വ്യശ്ചികം ഒന്നു മുതൽ 12 ദിവസവും വ്രതാനുഷ്ടാനത്തോടെ ദേവിയുടെ ശക്തി ചൈതന്യത്തിനായി സോപാന സംഗീതം ആലപിക്കുകയാണ് ഈ ദേവി ഭക്തൻ