കൊല്ലം : വൈസ്‌മെൻ ഇന്റർനാഷണലിന്റെ 2019-20 കാലയളവിലേക്ക് ഇന്ത്യ ഏരിയാ യൂത്ത് റെപ്രസെന്റേറ്റീവായി പാർവതി വി. നായരെ ബാംഗ്ലൂരിൽ നടന്ന ഏരിയാ യൂത്ത് കൺവെൻഷനിൽ തിരഞ്ഞെടുത്തു. വൈസ് യൂത്ത് ക്ലബ്ബ് ഓഫ് ആൽഫാ ക്വയിലോൺ അംഗവും കൊട്ടിയം എൻ.എസ്.എസ് ലാ കോളേജിലെ
എൽ.എൽ.ബി വിദ്യാർത്ഥിയുമായ പാർവതി വി. നായർ, വൈസ്‌മെൻ ക്ലബ് ഒഫ് കാഷ്യു സിറ്റി അംഗവും വൈസ്‌മെൻ ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജ്യോതീന്ദ്രകുമാറിന്റെയും വസന്തകുമാരിയുടെയും മകളുമാണ്.