കൊല്ലം: നിയമാനുസൃത രേഖകൾ ഇല്ലാതെ വില്പനയ്ക്ക് കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വർണാഭരണങ്ങൾ ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം പിടികൂടി. തൃശൂരിൽ നിന്നും കൊല്ലം ജില്ലയിലെ വിവിധ ജുവലറികളിലേക്ക് കൊണ്ടുവന്നതായിരുന്നു എഴുപത് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ.
ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ എച്ച്. ഇർഷാദിന്റെ നിർദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫീസർ എസ്. രാജീവിന്റെ നേതൃത്വത്തിൽ അസി. ടാക്സ് ഓഫീസർമാരായ എ. ആർ. ഷമീംരാജ്, ബി. രാജേഷ്, ബി. രാജീവ്, എസ്.രാജേഷ് കുമാർ, വി. രഞ്ജിനി, ഇ. ആർ. സോനാജി, ടി. രതീഷ്, പി. ശ്രീകുമാർ, ഷമീർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. നികുതിയും പിഴയുമായി 4.38 ലക്ഷം രൂപ ഈടാക്കി സ്വർണം വിട്ടുകൊടുത്തു.