കുന്നത്തൂർ:ജെ.സി.ഐ ശാസ്താംകോട്ടയും കുന്നത്തൂർ എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി കടപുഴ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച അഖില കേരള ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു. വിജയികളായ വിനോദ് - സാരഥി ടീമിന് മാവിന്റെ തെക്കതിൽ ഗോപിനാഥപണിക്കർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10001 രൂപ കാഷ് പ്രൈസും എക്സൈസ് സി.ഐ പ്രസാദും ജെ.സി.ഐ മെമ്പറുമായ മാവിന്റെ തെക്കതിൽ ശ്രീദാസ് ജി. പണിക്കരും ചേർന്ന് സമ്മാനിച്ചു. സമാപന സമ്മേളനം മനുമോഹൻ ഉദ്ഘാടനം ചെയ്തു. എച്ച്. ദീപൻ അദ്ധ്യക്ഷത വഹിച്ചു.