vimala
കൊല്ലം സഹോദയ സ്പോർട്സ് മീറ്റിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കാരംകോട് വിമല സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ

കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടന്ന കൊല്ലം സഹോദയ സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനവും സമ്മാനദാനവും സ്കൂൾ ഡയറക്ടർ ആൻഡ് ചീഫ് കോ ഓർഡിനേറ്റർ ഫാ. അഗസ്റ്റിൻ വാഴവിള ഉദ്ഘാടനം ചെയ്തു. കൊല്ലം സഹോദയ പ്രസിഡന്റ് ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ, ഡോ. എബ്രഹാം കരിക്കം, അസി. പ്രൊഫ. അഷിതോഷ് ആചാര്യ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി ഇരുപത്തിനാല് സ്കൂളുകൾ മീറ്റിൽ പങ്കെടുത്തു. കാറ്റഗറി ഒന്ന് മുതൽ നാല് വരെയുള്ള വിഭാഗങ്ങളിൽ 346 പോയിന്റുകൾ നേടി കാരംകോട് വിമല സെൻട്രൽ സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പും 81 പോയിന്റുകൾ നേടി സെന്റ് ജോൺസ് സ്കൂൾ ഒന്നാം റണ്ണർ അപ് സ്ഥാനവും 67 പോയിന്റുകൾ നേടി സർവോദയ സെൻട്രൽ സ്കൂൾ രണ്ടാം റണ്ണർ അപ് സ്ഥാനവും കരസ്ഥമാക്കി.

അണ്ടർ 12 വിഭാഗത്തിൽ കെ.എം. കൃഷ്ണപ്രിയ, ആർ. വിഘ്നേഷ് രാജ് ( കാരംകോട് വിമല സെൻട്രൽ സ്കൂൾ), അണ്ടർ 14 വിഭാഗത്തിൽ ആർ. കാർത്തികേയൻ (കാരംകോട് വിമല സെൻട്രൽ സ്കൂൾ), ഐ. ആഷ്‌ന (സെന്റ് ജോൺസ് അഞ്ചൽ), അണ്ടർ 16 വിഭാഗത്തിൽ റോഹൻ മാത്യു, എസ്. വിസ്‌മയ (കാരംകോട് വിമല സെൻട്രൽ സ്കൂൾ), അണ്ടർ 19 വിഭാഗത്തിൽ മുജൈസിൻ, വിസ്‌മയ സുദർശൻ, അജ്മി അസീബ് (കാരംകോട് വിമല സെൻട്രൽ സ്കൂൾ) എന്നിവ ഇൻഡിവിജ്വൽ ചാമ്പ്യൻഷിപ്പിനും അർഹരായി.

കൊല്ലം സഹോദയ ജനറൽ സെക്രട്ടറി ബാലഗോപാൽ എം. പിള്ള സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു നന്ദിയും പറഞ്ഞു. സ്പോർട്സ് മീറ്റ് കോ ഓർഡിനേറ്റർമാരായ സാബു കുമാർ, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.