പൊന്മന:കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ കിണറിൽ നിന്നുള്ള തീർത്ഥം ഭക്തർക്ക് മഹാപുണ്യമാവുകയാണ്. കടലിൽ നിന്ന് 10 മീറ്റർ അകലെയുള്ള കിണറ്റിലെ ശുദ്ധജലമാണ് ക്ഷേത്രത്തിൽ തീർത്ഥമായി നൽകുന്നത്. ഈ കിണറ്റിലെ വെള്ളം ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.എന്നാൽ ക്ഷേത്ര മുടിപ്പുരയ്ക്ക് മുന്നിലെ കിണറ്റിലെ വെള്ളമാണ് ആയിരത്തോളം വരുന്ന ഭജനക്കുടിലുകളിലെ ഭക്തർ കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. പൊങ്കാല അർപ്പിക്കാൻ എത്തുന്നവരും ഈ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. ഉറവ വറ്റാത്ത കിണറിൽ നിന്ന് വെള്ളം കോരുമ്പോൾ കറുത്ത പൊന്ന് ( കരി മണ്ണ് ) വെള്ളത്തോടൊപ്പം വരുമെങ്കിലും ഇത്ര ശുദ്ധമായ വെള്ളം, മുഴുവൻ കുടിലിലേക്കും ഒരു കിണർ നൽകുന്നത് അത്ഭുതകരമാണ്.