കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ കിഴക്ക് 174-ാം ശാഖയിൽ കുമാരിസംഘം രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. പി. കമലാസനൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, കൗൺസിലർ ആർ. പ്രേംഷാജി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ബിന്ദു മനോജ്, ശാഖാ സെക്രട്ടറി എം. സോമൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.