കൊട്ടാരക്കര: ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ.
കോക്കാട് അഞ്ചാലുംകുഴി വിജയവിലാസം വീട്ടിൽ ഉണ്ണി എന്ന സുരേഷ് കുമാറാണ് (33) പിടിയിലായത്. സംഭവമറിഞ്ഞ യാത്രക്കാർ പൊലീസിൽ വിവരമറിയിച്ച പ്രകാരം കൊട്ടാരക്കര എസ്.ഐ രാജീവ്, എ.എസ്.ഐ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.