കുണ്ടറ: മുളവന സ്വദേശിനി കൃതിയുടെ കൊലപാതക കേസിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ ഏക പ്രതിയും കൃതിയുടെ രണ്ടാം ഭർത്താവുമായ വൈശാഖിനെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് തെളിവെടുത്തത്. കൃതിയുടെ കിടപ്പുമുറിയിൽ കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. വീടിന്റെ രണ്ടാംനിലയിൽ തടി ഉരുപ്പടികൾക്കിടയിൽ ഒളിപ്പിച്ചിരുന്ന പെല്ലറ്റ് തോക്കും വിദേശനിർമ്മിത കത്തിയും പൊലീസ് കണ്ടെടുത്തു. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി മടങ്ങിയത്.