navas
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മസ്റ്ററിംഗുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വാർഡ് തലത്തിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും മഴയിൽ തകർന്ന വീടുകൾ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. മസ്റ്ററിംഗിന് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കാമെന്നും കിടപ്പുരോഗികൾക്കായി ആശാവർക്കർമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയതോടെയാണ് അവസാനിപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് സമരം ഉദ്ഘാടനം ചെയ്തു. റിയാസ് പറമ്പിൽ, ദിനേശ് ബാബു, വൈ. നജീം, അനിൽ പനപ്പെട്ടി, നിസാർ, റഷിദ്, നജിം കിഴക്കതിൽ ,ഹരികുമാർ, മുകേഷ്, അമൽ സൂര്യ, പ്രിൻസ്, സിനു, ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.