കടയ്ക്കൽ :ചടയമംഗലം നിയോജകമണ്ഡലത്തിലെ സ്കൂളുകളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടയമംഗലത്തെ എ.ഇ ഓഫീസ് ഉപരോധിച്ചു. ചടയമംഗലം സബ് ഇൻസ്പെക്ടർ സമരക്കാരുമായും ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും അല്ലാതെയും നടത്തിയ ചർച്ചയിൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കെ.എസ്.യു ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് ആഷിക് അസീസ്, എ.ആർ. റിയാസ്, നൗഫൽ പോരേടം, ആഷിക്ക് പോരേടം, സഫാൻ, നവാസ്, സുജി തുടങ്ങിയവർ നേതൃത്വം നൽകി