c
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ചാത്തന്നൂർ ഉപജില്ല ടിം

സംസ്കൃതോത്സവത്തിൽ ചാത്തന്നൂർ അറബിക് കലോത്സവത്തിൽ കരുനാഗപ്പള്ളി

കൊല്ലം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാത്തന്നൂർ ഉപജില്ലയ്ക്ക് കലാകിരീടം. 821 പോയിന്റ് നേടിയാണ് ചാത്തന്നൂർ കിരീടം നിലനിറുത്തിയത്. 764 പോയിന്റ് നേടി കൊല്ലം ഉപജില്ല രണ്ടാം സ്ഥാനത്തും 756 പോയിന്റുമായി കരുനാഗപ്പള്ളി മൂന്നാം സ്ഥാനത്തുമെത്തി. അറബിക് കലോത്സവത്തിൽ 158 പോയിന്റുമായി കരുനാഗപള്ളിയാണ് കിരീടത്തിൽ മുത്തമിട്ടത്. 149 പോയിന്റുമായി വെളിയം രണ്ടാം സ്ഥാനവും 142 പോയിന്റുമായി പുനലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്കൃതോത്സവത്തിൽ ചാത്തന്നൂർ ഉപജില്ല 185 പോയിന്റ് നേടി ഒന്നാമതെത്തി. ചടയമംഗലം (176) രണ്ടാം സ്ഥാനവും കുണ്ടറ, ശാസ്താംകോട്ട ഉപജില്ലകൾ (174) മൂന്നാം സ്ഥാനവും പങ്കിട്ടു. യു.പി ജനറൽ വിഭാഗത്തിൽ ചടയമംഗലമാണ് ചാമ്പ്യന്മാർ (148). രണ്ടാമതെത്തിയ കരുനാഗപ്പള്ളി 145 പോയിന്റ് നേടി. എച്ച്.എസ് ജനറൽ വിഭാഗത്തിൽ 350 പോയിന്റുള്ള കരുനാഗപ്പള്ളിയാണ് ചാമ്പ്യന്മാർ. 309 പോയിന്റുമായി ചാത്തന്നൂരും കൊല്ലവും രണ്ടാം സ്ഥാനം പങ്കിട്ടു.

എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ ചാത്തന്നൂർ ജേതാക്കളായപ്പോൾ (373) പുനലൂർ രണ്ടാമതെത്തി (331). സ്കൂൾതല ചാമ്പ്യന്മാ‌ർ യു.പി (ജനറൽ)- ഗവ. യു.പി.എസ് കടയ്ക്കൽ, എച്ച്.എസ്(ജനറൽ)- ഗവ.എച്ച്.എസ്.എസ് കടയ്ക്കൽ, എച്ച്.എസ്.എസ്(ജനറൽ)- ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസ്

യു.പി(അറബിക് കലോത്സവം)- ടൗൺ യു.പി.എസ് കൊട്ടാരക്കര എച്ച്.എസ്(അറബിക് കലോത്സവം)-ഗവ.എച്ച്.എസ്.എസ് പോരുവഴി