aseesia
അസീസ്സിയ ഹോസ്പിറ്റലിലെ നവീകരിച്ച റേഡിയോ ഡയഗ്നോസിസ് ആന്റ് ഇമേജിംഗിന്റെ ഉദ്ഘാടനം തോഷിബ ജപ്പാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ. സോട്ടോമത്സു നിർവ്വഹിക്കുന്നു. അസീസ്സിയ ചെയർമാൻ എം. അബ്ദുൾ അസീസ്സ്, ഡയറക്ടർ ഹഫ്‌സത്ത് അസീസ്, ഡോ. അനസ് അസീസ്സ്, മുകേഷ് എം. എൽ.എ, . സലാം ( മാർക് ) ഡോ. സുധാകരൻ തുടങ്ങിയവർ സമീപം.

കൊല്ലം: അസീസ്സിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുലീകരിച്ച റേഡിയോളജി വിഭാഗവും സൂപ്പർ സ്‌പെഷ്യാലിറ്റി സ്യൂട്ട് ബ്ലോക്കും ഉദ്ഘാടനം ചെയ്തു. നിലവിലെ സംവിധാനത്തിന് പുറമെയാണ് നൂതന സാങ്കേതിക വിദ്യയായ 160 സ്ലയിസ് സി. ടി സ്‌കാൻ . 24 മണിക്കൂറും പ്രവർത്തിക്കുന്ന റേഡിയോളജി വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസർമാരായിരുന്ന വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നല്കുന്നു.

ഈ സ്‌കാൻ പ്രമേഹ രോഗികളിലും മറ്റും രക്തധമനി അടഞ്ഞ് പാദരോഗം വന്നാൽ കാൽ മുറിക്കേണ്ട അവസ്ഥ സംജാതമാകുന്നതിന് വളരെ മുൻപ് തന്നെ ചികിത്സ നടത്താം. ഹൃദയ ധമനി (കൊറോണറി ധമനി) കളിലെ ബ്ലോക്കുകൾ ഒരു സൂചിപോലും ശരീരത്തിൽ കടത്താതെ ഹൃദയസ്തംഭനത്തിന് മുൻപ് പ്രതിരോധ ചികിത്സ നടത്താം. വിദേശരോഗികളുൾപ്പടെയുള്ളവർക്ക് ആവശ്യമായ എല്ലാ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിശാലമായ സ്യൂട്ട് റൂമുകൾ അടങ്ങിയ അസീസ്സിയ ഹോസ്പിറ്റലിലെ പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി സ്യൂട്ട് ബ്ലോക്കിന്റെ ഉദ്ഘാടനം എം. മുകേഷ് എം. എൽ. എ നിർവഹിച്ചു. നവീകരിച്ച റേഡിയോ ഡയഗ്നോസിസ് ആന്റ് ഇമേജിംഗിന്റെ ഉദ്ഘാടനം തോഷിബ ജപ്പാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ. സോട്ടോമത്സു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അസീസ്സിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എം. അബ്ദുൾ അസീസ്സ് അധ്യക്ഷത വഹിച്ചു.