കുണ്ടറ: മദ്യലഹരിയിൽ വാഹനമോടിച്ചയാളുടെ പിക്ക്അപ് വാനിന് അടിയിൽപ്പെട്ട് ഗൃഹനാഥൻ മരിച്ചു. അപകടത്തിൽ തെറിച്ചുവീണ് പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ. ഉപ്പൂട് പ്രമീളാ മന്ദിരത്തിൽ റിട്ട. സൈനികൻ വിശ്വനാഥനാണ് (74) മരിച്ചത്. ഭാര്യ വിജയമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉപ്പൂട് ക്ഷേത്രം ചീക്കൽകടവ് ബണ്ട് റോഡിൽ വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഡ്രൈവർ ഉപ്പൂട് രജനി നിവാസിൽ രജിത്തിനെ (37) കിഴക്കേകല്ലട പൊലീസ് രാത്രിയോടെ കസ്റ്റഡിയിലെടുത്തു. രജിത്തിനെതിരേ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തതായി ഇൻസ്പെക്ടർ ശാന്തകുമാർ അറിയിച്ചു. മക്കൾ: പ്രമീള, പൂനെ, സോണി (സൈനികൻ), ദീപ. മരുമക്കൾ: വിൻസ് രാജ് (എ.എസ്.ഐ, ഡിവൈ.എസ്.പി. ഓഫീസ് കൊട്ടാരക്കര), പ്രസന്നൻ (പൂനെ), സിന്ധു (ആരോഗ്യവകുപ്പ്). സംസ്കാരം ശനിയാഴ്ച 11ന്.