കൊല്ലം :കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആക്കിയതിന്റെ പ്രഖ്യാപനം ആർ രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രാജ്യത്തിന് ആകെ മാതൃകയാണെന്നും വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്സൺ എം. ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം. മഞ്ജു, കെറ്റ് ജില്ലാ കോ ഓർഡിനേറ്റർ എസ്. ശ്രീനിവാസൻ, ആലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബി സഞ്ജീവ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർലി ശ്രീകുമാർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ഷീബ ആന്റണി, പ്രഥമാധ്യാപിക വി വി രേണുക തുടങ്ങിയവർ സംസാരിച്ചു.