v
ബധിര കായികമേള : കോട്ടയം മുന്നിൽ

കൊല്ലം: ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ബധിര കായിക മേളയിൽ 81.50 പോയിന്റുമായി കോട്ടയം മുന്നിൽ. എറണാകുളം (75), കണ്ണൂർ (43), മലപ്പുറം (37) എന്നീ ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ആതിഥേയരായ കൊല്ലത്തിന് നാലു പോയിന്റ് ലഭിച്ചു. ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്ക് മത്സരങ്ങളുടെ ഫൈനലുകൾ ഇന്ന് നടക്കും. ഇന്ന് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും വൈകിട്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. എം. മുകേഷ് എം.എൽ.എ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് എന്നിവർ പങ്കെടുക്കും.

മത്സര വിജയികൾ

600 മീറ്റർ (ബോയ്സ് അണ്ടർ -14): 1.രാംപ്രസാദ് രാമകൃഷ്ണൻ (കോട്ടയം), 2. എ.എ അർജുൻ (പത്തനംതിട്ട),3. മുഹമ്മദ് ഷിയാസ് (മലപ്പുറം)

ലോംഗ് ജമ്പ് (ബോയ്സ് യു -14): 1.എ.എ അർജുൻ (പത്തനംതിട്ട), 2. എ.പി മുഹമ്മദ് ഷിഫാദ് (കോഴിക്കോട് ), 3.ടി.ബി അശ്വിൻ കുമാർ (കണ്ണൂർ)

ഷോട്ട്പുട്ട് (ബോയ്സ് യു - 14): 1. കെ.പി ശ്രീപദ് (കണ്ണൂർ), 2. എ.പി മുഹമ്മദ് ഷിഫാദ് (കോഴിക്കോട്), 3. വി.ടി മുഹമ്മദ് അനസ് (മലപ്പുറം)

200 മീറ്റർ (ബോയ്സ് യു-16): 1.ആദിത്യ ബെന്നി (എറണാകുളം), 2.അലൻ ജോസഫ് (വയനാട്), 3. കെ.എസ് ശ്രീജിഷ്ണു (തൃശ്ശൂർ)

800 മീറ്റർ (ബോയ്സ് യു-16): 1. പവി ഷൈജു (കോട്ടയം), 2. അലൻ ജോസഫ് (വയനാട്), 3. ജഗൻ മാത്യു (കോട്ടയം)

2000 മീറ്റർ (ബോയ്സ് യു-16): 1. പവി ഷൈജു (കോട്ടയം), 2. ആൽവിൻ നായക് (കോട്ടയം), 3. സി.ജിഷ്ണു (കണ്ണൂർ)

5000 മീറ്റർ നടത്തം (ബോയ്സ് യു-16): 1. അരുൺ ചന്ദ്ര (കോട്ടയം), 2. സച്ചിൻ സന്തോഷ് (കോട്ടയം), 3. എസ്.ഷിബിൻ (കൊല്ലം)

400 മീറ്രർ ഹർഡിൽസ് (ബോയ്സ് യു-18): 1.ആദർശ് അശോക് (പത്തനംത്തിട്ട), 2. കെ.എം. ജിതിൻ (എറണാകുളം), 3. പി.ടി അബ്ദുൾ ഖയൂം (എറണാകുളം)

200 മീറ്റർ (പുരുഷന്മാർ) : 1. ഷറഫുദ്ദീൻ (പാലക്കാട്), 2. വി.എ.ഷിന്റോ (കണ്ണൂർ), 3. കെ.പി ജിതിൻ കൃഷ്ണ (മലപ്പുറം)

ലോംഗ് ജമ്പ് (ഗേൾസ് യു - 14): 1. പി.ടി സന്ദന (എറണാകുളം), 2. സനുഷ സുരേന്ദ്രൻ (കണ്ണൂർ), 3. അനുശ്രീ റെജി (കോട്ടയം)

200 മീറ്റർ (ഗേൾഡ് യു - 16): 1. ആഗ്നസ് ജോസ് (കണ്ണൂർ), 2. പി.ഹിമ (തൃശൂർ), 3. സി.എ അഹല്യ (എറണാകുളം)

800 മീറ്റർ (ഗേൾഡ് യു - 16): 1. ആൻസി ബേബി (കോട്ടയം), 2. ആൽപിന ഖത്തൂൻ (എറണാകുളം), 3. നന്ദന.ടി.രാജൻ (എറണാകുളം)

200 മീറ്റർ (ഗേൾഡ് യു - 18): 1. വിഷ്ണുപ്രിയ വിനോദ് (എറണാകുളം), 2. നന്ദിത ഷിബു (എറണാകുളം), 3. ഡി. അമൃത (പത്തനംതിട്ട)

800 മീറ്റർ (വനിതകൾ): 1. അർച്ചന.എസ്.നാഥ് (കോട്ടയം), 2.മരിയ ഷിജു (കണ്ണൂർ), 3. എം.ടി നിവ്യ (എറണാകുളം)

ലോംഗ് ജമ്പ് (വനിതകൾ): 1. കെ.എസ്. ശ്രീജിഷാന (തിരുവനന്തപുരം), 2.ജി.വർഷ (കൊല്ലം), 3. കെ.കെ കൃഷ്ണപ്രിയ (എറണാകുളം)

ഡിസ്കസ് ത്രോ (വനിതകൾ): 1. എൻ.കെ അ‌ഞ്ജന (മലപ്പുറം), 2.അലീന ഷാജി (കോട്ടയം), 3. പി.അപർണ (കോഴിക്കോട് )

200 മീറ്റർ (വനിതകൾ): 1. യു.എസ്.അഭിരാമി കൃഷ്ണ (തിരുവനന്തപുരം), 2.അപർണ.എസ്.നാഥ് (കോട്ടയം), 3. യു.ശ്രുതി (മലപ്പുറം)