fire
കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഫയർഫോഴ്‌സ് സംഘം

പൊന്മന: കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ക്ഷേത്ര മൈതാനത്ത് പൊലീസ് കൺട്രോൾ റൂം, അഗ്‌നിശമനസേന, ആരോഗ്യ കേന്ദ്രം ഹെൽത്ത് സെന്റർ, ആംബുലൻസ് സർവീസ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ചവറ ലയൺസ് ക്ലബും ലയൺസ് ക്ലബ് ഒഫ് കരുനാഗപ്പള്ളി റോയലും നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ക്ഷേത്ര മൈതാനത്തുണ്ട്. കൂടാതെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ആഭിമുഖ്യത്തിൽ അന്നദാനവും കലാപരിപാടികളും നടന്നുവരുന്നു.