അഞ്ചൽ: കേരള സർക്കാരിന്റെ വിദ്യാലായം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അഞ്ചൽ ശബരിഗിരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കവിയും സാംസ്കാരിക പ്രവർത്തകനും കെ.എസ്.ഇ.ബി. അസി. എക്സിക്യൂട്ടീവ് എൻജിയറുമായ അനീഷ് കെ. അയിലറയുടെ വീട്ടിൽ എത്തി. കവിയുമായി ഏറെനേരം ചെലവഴിച്ച കുട്ടികളോടെ എഴുത്ത് അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ജി. ഫ്രാൻസിസ്, അദ്ധ്യാപകരായ സുജാത, പി.എം. രമ്യ, വിദ്യാർത്ഥികളായ ഫാത്തിമ രഹാൻ, വിഘ്നേഷ്, നാരായൺ, സൗപർണ്ണിക, ദേവദത്ത്, ഐശ്വര്യ ആർ. റോണി, ആദ്യപ്രസാദ്, അഖില, സനുജ, അഞ്ജന എസ്. എന്നിവരടങ്ങുന്ന സംഘമാണ് കവിയെ വീട്ടിലെത്തി ആദരിച്ചത്.