raj
സേവ് വേടർ ഗോത്ര പദ്ധതിയുടെ ഉദ്ഘാടനം അ‌ഞ്ചലിൽ മന്ത്രി കെ. രാജു നിർവ്വഹിക്കുന്നു

അഞ്ചൽ:വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികൾക്ക് കൈവശാവകാശ രേഖ നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. വേടർ ഗോത്ര മഹാസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ചന്തമുക്കിൽ നടന്ന സേവ് വേടർ ഗോത്രം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മനോഹരൻ അരിപ്പ അദ്ധ്യക്ഷത വഹിച്ചു. ഭൂപരിഷ്കരണ സമിതി ജനറൽ സെക്രട്ടറി എം. ഗീതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.വി.ജി.എം.എസ് സംസ്ഥാന പ്രസിഡന്റ് സുരേഷ് കക്കോട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൈനി സുരേഷ്, ശ്രീകണ്ഠൻ,​ യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.എസ്. സുരേഷ് സാംബവ മഹാസഭ താലൂക്ക് സെക്രട്ടറി മണിയാർ രാജു, ഉഷ ഏരൂർ, രാജു കുളത്തൂപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.