പൊൻമന: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചിക മഹോൽസവത്തിന്റെ എഴാം ദിവസമായ ഇന്നലെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായതിനാൽ ഇന്നും നല്ല തിരക്കായിരിക്കും. ജങ്കാറിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ പ്രത്യേക വിഭാഗവും ക്ഷേത്രയോഗം വക സ്പെഷ്യൽ കേഡർമാരുമുണ്ട്. കടത്തുവള്ളങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .വള്ളങ്ങളിൽ ഏഴുപേരും ജങ്കാറിൽ 125 പേരും മാത്രമേ ഒരേസമയം യാത്രചെയ്യാൻ അനുവാദമുള്ളൂ. കൊട്ടാരത്തിൻ കടവിലും കന്നിട്ടക്കടവിലും തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ഭരണ സമിതി പ്രത്യേകമായി അധിക ബോട്ടും ചങ്ങാടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.