കരുനാഗപ്പള്ളി : ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പഠന ക്യാമ്പ് കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളെ തകർക്കാനാണ് മോദി സർക്കാർ തൊഴിലാളി നിയമങ്ങളിൽ പലമാറ്റങ്ങളും വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ തൊഴിലാളികളുടെ പങ്ക് നിർണ്ണായകമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ തൊഴിലാളി വർഗ്ഗമാണ്. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്, എ.കെ.ഹഫീസ്, കൃഷ്ണവേണി ശർമ്മ, ജയപ്രകാശ്, കൈതവനത്തറ ശങ്കരൻകുട്ടി, വടക്കേവിള ശശി, എ.യൂസഫ് കുഞ്ഞ്, തൊടിയൂർ രാമചന്ദ്രൻ, കെ.ജി.രവി, മുനമ്പത്ത് വഹാബ്, ആർ.രാജശേഖരൻ, എം.അൻസാർ, എൻ.അജയകുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ ചിറ്റുമൂല നാസർ സ്വാഗതവും ജനറൽ കൺവീനർ ജോസ് വിമൽരാജ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസും രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ വി.കെ.എൻ.പണിക്കരും, സ്വതന്ത്ര ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയും തളർച്ചയും എന്ന വിഷയത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ജെ.ജോസഫും പഠനക്ലാസ്സ് നയിച്ചു. സമാപന സമ്മേളനം ഐ.ൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ.അഴകേൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കല്ലട കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കോലത്ത് വേണുഗോപാൽ, ബാബുഅമ്മവീട്, ബിന്ദുവിജയകുമാർ, ആർ.ശശിധരൻപിള്ള, അനുജ വിജൻ, ബിനിഅനിലൽ എന്നിവർ സംസാരിച്ചു.