thodiyoor-ups
തൊടിയൂർ യു.പി.എസ് വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയിൽ പ്രായോഗിക പരിശീലനം നൽകുന്ന പദ്ധതിയോടനുബന്ധിച്ചു ചേർന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ വിദ്യാർത്ഥികൾക്ക് കാർഷിക വൃത്തിയിൽ നേരിട്ട് അറിവ് പകരുന്നതിനുള്ള പദ്ധതി നടപ്പാക്കി. സ്കൂൾ പിടിഎ, തൊടിയൂർ കൃഷി ഭവൻ, കല്ലേലിഭാഗം ദിശ സാംസ്കാരിക പഠന കേന്ദ്രം എന്നിവ സംയുക്തമായാണ് പദ്ധ
തി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിലെ അര ഏക്കർ സ്ഥലത്ത് നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യും.

ഇതോടനുബന്ധിച്ചു ചേർന്ന യോഗം ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. കാർഷിക പദ്ധതി ഉദ്ഘാടനം എസ്.എൻ വിദ്യാപീഠം പ്രിൻസിപ്പൽ ബി.ഗീതാകുമാരിയും സ്കൂൾ എച്ച്.എം ഇൻ ചാർജ് വി.എസ്. ബിന്ദുവും ചേർന്ന് നിർവഹിച്ചു. സ്കൂൾ ലീഡർ അമൃതകൃഷ്ണയും എസ്.എൻ വിദ്യാപീഠം ലീഡർ ദുർഗാ സുരേഷും ചേർന്ന്‌ വിത്തിട്ടു. കൃഷി ഓഫീസർ കെ.ഐ. നൗഷാദ് പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്തംഗം ഷീജാ ബാബുരാജ്, ബി. ബാബു, ആർ. വിനോദ്, ബീനാ സുനിൽ, എസ്. ചിത്ര എന്നിവർ സംസാരിച്ചു. വൈ. ജിജി സ്വാഗതവും ആർ. സലീം നന്ദിയും പറഞ്ഞു.