ചവറ: രണ്ട് വേദികളിലായി നടന്ന ചവറ ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വിജയികളായവർക്ക് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനം എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ഫിഷറീസ് സർവകലാശാല സെനറ്റ് മെമ്പർ ടി. മനോഹരൻ സമ്മാനദാനം നടത്തി. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭ, പന്മന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സണ്ണി, കെ. തങ്കമണിപിള്ള, കെ.എ. നിയാസ്, എൻ. മോഹൻലാൽ, ആർ. അരുൺരാജ് തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ സ്വാഗതവും .ബി.ഡി.ഒ എസ്. ജോയി റോഡ്‌സ് നന്ദിയും പറഞ്ഞു.