സർക്കാർ ആനുകൂല്യങ്ങൾക്കായി
കള്ളംപറഞ്ഞ് കൈക്കലാക്കിയ കാർഡുകൾ
കൊല്ലം: ജില്ലയിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ റേഷൻ സാധനങ്ങൾ മൂന്നു മാസത്തിലധികം വാങ്ങാതിരുന്ന 6779 കാർഡുടമകളെ അനർഹരാക്കി. ദേശീയ ഭക്ഷ്യഭദ്റതാ നിയമത്തിന്റെ പരിധിയിൽ സൗജന്യമായും സൗജന്യ നിരക്കിലും റേഷൻ സാധനങ്ങൾ ലഭിക്കുന്ന അന്ത്യോദയ അന്നയോജന (മഞ്ഞകാർഡ്), മുൻഗണന (ചുവപ്പ്) വിഭാഗങ്ങളിൽ നിന്നാണ് റദ്ദാക്കിയവ പൊതുവിഭാഗത്തിലാക്കിയത്.
താലൂക്ക് തലത്തിൽ
റദ്ദായ കാർഡുകൾ
കൊല്ലം........1273
കൊട്ടാരക്കര ..........1628
കരുനാഗപ്പള്ളി ............781
കുന്നത്തൂർ...........810
പത്തനാപുരം..............381
പുനലൂർ................1906
നിബന്ധന, നടപടി
മഞ്ഞ, ചുവപ്പ് റേഷൻ കാർഡുള്ളവർ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും റേഷൻ വാങ്ങിയില്ലെങ്കിൽ അവരുടെ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. ഇതോടൊപ്പം ആനുകൂല്യങ്ങളും നഷ്ടമാകും.
പരിഹാരം
റേഷൻ വാങ്ങാതിരുന്നതിന്റെ കാരണം ന്യായമാണെങ്കിൽ ജില്ലാ സപ്ലൈ ഓഫീസറെ ബോധിപ്പിച്ചാൽ പരിശോധിച്ച ശേഷം റേഷൻ പുനഃസ്ഥാപിക്കും.
ഉപാധിരഹിതം
നീല, വെള്ള കാർഡുകൾക്ക് വാങ്ങൽ സമയപരിധിയില്ല
കാർഡ് വിതരണം
അപേക്ഷകൾ: 2,96,617
തീർപ്പായത്: 2,82,111
വിതരണം നടത്തിയത്: 2,65,393