c
ചടയമംഗലത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി ബിരിയാണി കഴിച്ച് മൂന്ന് വയസുള്ള ഗൗരിനന്ദന സാഗർ മരിച്ച സംഭവത്തിൽ ഹോട്ടലുടമയെ സഹായിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ പ്രവർത്തകർ ചിന്നക്കട പ്രസ് ക്ലബ് മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്യാല

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി ബിരിയാണി കഴിച്ച് മൂന്ന് വയസുള്ള ഗൗരിനന്ദന സാഗർ മരിച്ച സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികളെടുക്കാൻ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ഫുഡ് സേഫ്ടി അസി. കമ്മിഷണറുടെ ഒാഫീസ് പടിക്കൽ കൂട്ട ധർണയും ചിന്നക്കട പ്രസ് ക്ലബ് മൈതാനിയിൽ പ്രതിഷേധ ജ്യാലയും സംഘടിപ്പിച്ചു. സമിതി ഭാരവാഹികളായ അഡ്വ. എം.പി. സുഗതൻ ചിറ്റുമല, കിളികൊല്ലൂർ തുളസി, കല്ലുംപുറം വസന്തകുമാർ, ലൈക്ക് പി. ജോർജ്, തഴുത്തല ദാസ്, കെ. ചന്ദ്രബോസ്, കെ. ശശിധരൻ കൊടുവിള, രാജാ സലിം, കുണ്ടറ ഷെറഫ്, ശ്യാം ചന്ദ്രൻ, പിന്നാട്ട് ബാബു, സനൽ ആനന്ദ്, ഷിഹാബ് എസ്. പൈനംമൂട്, ആർ .സുമിത്ര, മധു കവിരാജ്, സുനിൽ മയ്യനാട്, റ്റെഡി എ. സിൽവസ്റ്റർ, രാജാറാം ഫൈസൽ എന്നിവർ നേതൃത്വം നൽകി.