kv
കൊടുവിള എം.ജി.എൽ.പി.എസ് പരിസരം കാടുമൂടിയ നിലയിൽ

കിഴക്കേകല്ലട: സ്കൂൾ പരിസരമാകെ കാടുമൂടിയതോടെ വിദ്യാർത്ഥികൾ അപകടഭീഷണിയിൽ. കിഴക്കേകല്ലട ഗ്രാമ പഞ്ചായത്തിലെ കൊടുവിളയിൽ സ്ഥിതി ചെയ്യുന്ന എം.ജി എൽ.പി.എസിന് ചുറ്റുമാണ് ഒരാൾപ്പൊക്കത്തോളം കാടുപിടിച്ചു കിടക്കുന്നത്.

ഇഴജന്തുക്കളുടെ താവളമാണ് ഇവിടമെന്ന് നാട്ടുകാർ പറയുന്നു. ഈ കാടിന് സമീപത്തായാണ് കുട്ടികൾ കളിക്കുന്നതെന്നുള്ളത് ഭീഷണിയുയർത്തുകയാണ്.

രക്ഷാകർത്താക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടാൻ തന്നെ ഭയപ്പെടുകയാണ് ഇപ്പോൾ. അടിയന്തരമായി കാട് നീക്കം ചെയ്ത് കുട്ടികളെ സുരക്ഷിതരാക്കേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.