പരവൂർ : നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളും വേണാട് സഹോദയയും സംയുക്തമായി നടത്തിയ 17-ാം സി.വി. രാമൻ ഇന്റർ സ്കൂൾ സയൻസ് എക്സിബിഷൻ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ ജി. മാധവനായർ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് ശാസ്ത്രജ്ഞരെന്നും പുതുതലമുറയെ ശാസ്ത്രത്തിലേക്ക് ആകർഷിക്കാൻ സയൻസ് എക്സിബിഷനുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.സി.എസ് ചെയർമാൻ ഡോ. കെ. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻസി.എസ് സെക്രട്ടറി എസ്. മുരളീധരൻ മുഖ്യാതിഥി ഡോ. ജി. മാധവൻ നായരെ മൊമെന്റോ നൽകി ആദരിച്ചു. വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ്.സി ട്രഷറർ സ്മിത് തോംസൺ ,വി.എസ്.സി വൈസ് പ്രസിഡന്റും ട്രിനിറ്റി ലൈസിയം മാനേജരുമായ ഫാദർ ജാക്ക്സൺ ജെയിംസ്, പി.ടി.എ പ്രസിഡന്റ് രജീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. ഹരി സ്വാഗതവും സിമി സുന്ദരേശൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ ഡോ. ജി. മാധവൻ നായരുമായി സംവദിച്ചു. വൈകിട്ട് 4 ന് നടന്ന സമാപന സമ്മേളനം ടി.ബി.ജി.ആർ.ഐ മുൻ ചെയർമാൻ ഡോ. എ.ജി. പാണ്ഡുരംഗൻ ഉദ്‌ഘാടനം ചെയ്തു. വി.എസ്.സി പ്രസിഡന്റ് കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ ഡോ. കെ. ജ്യോതി മുഖ്യാതിഥി ഡോ എ.ജി. പാണ്ഡുരംഗനെ മൊമെന്റോ നൽകി ആദരിച്ചു. വി.എസ്.സി സെക്രട്ടറി സരളകുമാരി,എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. എ.ജി. പാണ്ഡുരംഗൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ എസ്.എസ്. ബിന്ദു സ്വാഗതവും സയൻസ് ക്ലബ് മെമ്പർ എസ്. വീണ നന്ദിയും പറഞ്ഞു. സെക്കൻഡറി സ്റ്റിൽ ,വർക്കിംഗ് ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ലോർഡ് കൃഷ്ണ പബ്ലിക് സ്കൂൾ പാണിയിൽ ചാത്തന്നൂരും, ടി.കെ.എം സെന്റിനറി പബ്ലിക് സ്കൂൾ കരിക്കോടും ഒന്നാം സ്ഥാനവും ശ്രീനാരായണ സെൻട്രൽ സ്കൂൾ നെടുങ്ങോലവും, ഐശ്വര്യ പബ്ലിക് സ്കൂൾ കലയ്ക്കോടും രണ്ടാം സ്ഥാനവും ശാന്തിനികേതനം സെൻട്രൽ സ്കൂൾ പതാരവും എം.ജി.എം മോഡൽ സ്കൂൾ വർക്കലയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ സെക്കൻഡറി വിഭാഗത്തിൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ അഞ്ചലും സെക്കൻഡറി വിഭാഗത്തിൽ ചാത്തന്നൂർ ലോർഡ് കൃഷ്ണ റസിഡൻഷ്യൽ സ്കൂളും ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.