coll
ദേശീയപാതയോരത്തെ ചെമ്മന്തൂർ എസ്.എൻ.കോളേജ് ജംഗ്ഷനിൽ പണി കഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം മന്ത്രി കെ.രാജു നാടിന് സമർപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൾ ഡോ.ടി. പ്രദീപ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാഹുലേയൻ തുടങ്ങിയവർ സമീപം

പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ പുനലൂരിലെ ചെമ്മന്തൂർ എസ്.എൻ കോളേജ് ജംഗ്ഷനിൽ പുതിയതായി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം മന്ത്രി കെ. രാജു നാടിന് സമർപ്പിച്ചു. സ്ഥലം എം.എൽ.എ ആയ മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സുജാത, പി.ടി.എ വൈസ് പ്രസിഡന്റ് ബാഹുലേയൻ, കേരള സർവകലാശാല സെനറ്റ് അംഗം രാജുൽ രാധാകൃഷ്ണൻ, ജ്യോതികുമാർ, ശ്യംരാജ്, ടി.ജെ. വിഷ്ണുലാൽ, റോയി ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.