c
വൃ​ശ്ചി​കോ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ചു​ ​ഓ​ച്ചി​റ​ ​പ​ര​ബ്ര​ഹ്മ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ആ​രോ​ഗ്യ​ ​-​പ​രി​സ്ഥി​തി​ ​സ​മ്മേ​ള​നം​ ​ എ.​ ​എം.​ ​ആ​രി​ഫ് ​എം.​ ​പി​ ഉ​ദ്ഘാ​ട​നം​ ​ ചെയ്യുന്നു

ഓച്ചിറ: പാരിസ്ഥിതിക മൗലിക വാദം മതമൗലികവാദത്തേക്കാൾ അപകടകരമാണെന്ന് അഡ്വ.എ. എം. ആരിഫ് എം. പി അഭിപ്രായപ്പെട്ടു. വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആരോഗ്യ -പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക മൗലികവാദം രാഷ്ട്രവികസനത്തെ പിന്നോട്ടാണ് നയിക്കുന്നത്. അനിവാര്യമായ ആവശ്യങ്ങൾക്ക് പ്രകൃതി സൗഹാർദ്ദമായ ബദൽ സംവിധാനങ്ങൾ കണ്ടെത്തുവാൻ നമുക്ക് കഴിയണം. അന്തരീക്ഷ മലിനീകരണത്തിൽ തലസ്ഥാന നഗരിയായ ഡൽഹി ഇന്ന് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. ലോകത്തിന്റെ പല മേഖലകളും ഇത്തരത്തിൽ ജനവാസയോഗ്യമല്ലാതായി തീരുകയാണ്. നാസയുടെ കണ്ടെത്തൽ ശരിയാണെങ്കിൽ കേരളവും സമീപ കാലത്തുതന്നെ ഗുരുതരമായ കെടുതികളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ പ്രൊഫ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു. എൻ രാസായുധ സംഘത്തലവൻ ഇ. പി യശോധരൻ, അഡ്വ.കെ. പി. ശ്രീകുമാർ, കളരിക്കൽ ജയപ്രകാശ്, ബിജു പാഞ്ചജന്യം, ജി. രാജാദാസ്, ആർ. ഡി പദ്മകുമാർ, ജയമോഹനൻ, ഇലെമ്പടത്ത് രാധകൃഷ്ണൻ, ജ്യോതികുമാർ, പ്രൊഫ. പി. രാധാകൃഷ്ണകുറുപ്പ്, അശോക് കുമാർ, പുഷ്പദാസ് ചേരാവള്ളി, പായിക്കുഴി ജയകുമാർ, സതീശൻതെറുമ്പിൽ എന്നിവർ സംസാരിച്ചു മനോജ്‌ കീപ്പള്ളി സ്വാഗതവും, ബി. ടി. ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു