അഞ്ചാലുംമൂട് : നീരാവിൽ പനമൂട് ഭദ്രകാളീ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ ജ്ഞാനയഞ്ജത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് വിദ്യാരാജഗോപാലാർച്ചന നടത്തും. രാവിലെ 7.30ന് ദേവീ ഭാഗവത പാരായണം, 9ന് ഗായത്രിീഹോമം,10.30 ന് പള്ളിക്കൽ ഹരിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 7ന് ദീപാരാധന, ഭജന. രാത്രി 8.30ന് മംഗളാരതി എന്നിവയും നടത്തും. നവാഹ ജ്ഞാനയഞ്ജം ഡിസംബർ ഒന്നിന് സമാപിക്കും.