കരുനാഗപ്പള്ളി: കുന്നത്തൂർ കരുനാഗപ്പള്ളി താലൂക്കുകളിലെ സപ്ലെകോ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനായി നിർമ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. കരുനാഗപ്പള്ളി മാർക്കറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പവിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ പി. ശിവരാജൻ, സുരേഷ് പനക്കുളങ്ങര, വസുമതി രാധാകൃഷ്ണൻ, എം. മഞ്ജു ,പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, ഡിവിഷൻ കൗൺസിലർ സി. വിജയൻ പിള്ള എന്നിവർ സംസാരിച്ചു. 35 ലക്ഷം രൂപ ചെലവഴിച്ച് കരുനാഗപ്പള്ളി മാർക്കറ്റിനുള്ളിൽ നഗരസഭയാണ് ഗോഡൗൺ നിർമ്മിച്ചത്.