c
ഇഗ്നോ ചാത്തന്നൂർ സ്റ്റഡി സെന്ററിന്റെ ആഗസ്റ്റ് സെഷൻ ഇൻഡക്ഷൻ പ്രോഗ്രാം റീജിയണൽ ഡയറക്ടർ ഡോ. ബി. സുകുമാർ ഉദ്ഘാടനം ചെയ്യുന്നു.ഡോ. അഞ്ചയിൽ രഘു, ഡോ. എൻ. രവീന്ദ്രൻ, പ്രൊഫ. ഡോ. വി. ശാന്തകുമാരി എന്നിവർ സമീപം

ചാത്തന്നൂർ: ഇന്ദിരാ ഗാന്ധി നാഷണൽ ഒാപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ചാത്തന്നൂർ സ്റ്റഡി സെന്ററിന്റെ ആഗസ്റ്റ് സെഷൻ ഇൻഡക്ഷൻ പ്രോഗ്രാം റീജിയണൽ ഡയറക്ടർ ഡോ. ബി. സുകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.ഡബ്ലിയു കൗൺസലിംഗ്, എം.എ എക്കണോമിക്സ്, ഹിസ്റ്ററി. എം.എസ്.ഡബ്ലിയു, ബി.എസ്.ഡബ്ലിയു, ബി.കോം, ബി.എ ഹിസ്റ്ററി, സോഷ്യോളജി എന്നീ കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്കാണ് ഇൻഡക്ഷൻ പ്രോഗ്രാം നടത്തിയത്. എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. അഞ്ചയിൽ രഘു, ഇഗ്നോ ചാത്തന്നൂർ സ്റ്റഡി സെന്റർ കോ ഒാർഡിനേറ്റർ പ്രൊഫ. ഡോ. വി. ശാന്തകുമാരി, ദേശീയ അവാർഡ് ജോതാവ് ഡോ. എൻ. രവീന്ദ്രൻ, പ്രിൻസിപ്പൽമാരായ വി. മഹേഷ് കുമാർ, എ. ശ്രീകുമാർ എന്നിവർ ചർച്ച നയിച്ചു.