photo
കെ.എസ്.ആർ.ടി.സി ബസുകളുടെ മരണപ്പാച്ചിലിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ ആർ.രാമചന്ദ്രൻ എം.എൽ.എ ഹർജ്ജിയിൽഒപ്പ് വയ്ക്കുന്നു

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസുകളുടെ മരണപ്പാച്ചിലിനെതിരെ കരുനാഗപ്പള്ളിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജനപ്രതിനിധികളും സമുദായിക നേതാക്കളും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു. കരുനാഗപ്പള്ളി മുനിസിപ്പൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിക്ക് നൽകുന്നതിനുള്ള 10 ആവശ്യങ്ങൾ അടങ്ങിയ നിവേദനത്തിൽ എല്ലാവരും ഒപ്പുവച്ചു എ.എം. ആരിഫ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, ആർ.രാമചന്ദ്രൻ എം.എൽ.എ, കെ.സി. രാജൻ, സി.ആർ. മഹേഷ്, വലിയത്ത് ഇബ്രാഹിംകുട്ടി, അനിൽ എസ്. കല്ലേലിഭാഗം, ബി. സജീവൻ, ഷാനവാസ് ഖാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി.മുഹമ്മദ്, ഫാ. ജിനു ജേക്കബ്, എ. വിജയൻ, ഡോ. പ്രതാപവർമ്മ തമ്പാൻ, കെ.ജി. രവി, എൽ.കെ. ശ്രീദേവി, കെ.എസ്. പുരം സുധീർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ആർ.ടിസി ബസിടിച്ച് മരിച്ച ഫാത്തിമ്മ നജീബിനെ സമ്മേളനം അനുസ്മരിച്ചു.