കൊല്ലം: ജില്ലാ പൊലീസ് സൊസൈറ്റിയുടെ 24-ാം വാർഷിക പൊതുയോഗവും പ്രതിഭാസംഗമവും കൊല്ലം എ.ആർ ക്യാമ്പിൽ റൂറൽ എസ്.പി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. സഹകരണസംഘം പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു മുഖ്യാതിഥിയായിരുന്നു. സഹകരണ ജോ. രജിസ്ട്രാർ അബ്ദുൽ ഗഫാർ, എ.ആർ.ഡി.സി ആർ. ബാലൻ, അസി. രജിസ്ട്രാർ പി. മുരളീധരൻ, എ.സി.പിമാരായ എം.എ. നസീർ, എ. പ്രതീപ്കുമാർ, സഹകരണവകുപ്പ് സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ എഫ്. സന്തോഷ്, കെ.പി.ഒ.എ കൊല്ലം സിറ്റി പ്രസിഡന്റ് ആർ. ജയകുമാർ, കെ.പി.എ കൊല്ലം സിറ്റി പ്രസിഡന്റ് എസ്. അജിത്കുമാർ, കെ.പി.എ റൂറൽ ജില്ലാ പ്രസിഡന്റ് എസ്. നജീം തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി ബി.എസ്. സനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.സി. പ്രശാന്തൻ നന്ദിയും പറഞ്ഞു.
കഴിഞ്ഞ അദ്ധ്യയനവർഷം വിവധ മത്സര പരീക്ഷകളിൽ വിജയിച്ച സഹകാരികളുടെ മക്കളെയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ എന്നിവ നേടിയ ഉദ്യോഗസ്ഥരേയും ചടങ്ങിൽ അനുമോദിച്ചു.