കൊല്ലം: സീനിയർ സിറ്രിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ 14ാം സംസ്ഥാന കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്‌തു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അസോ. സംസ്ഥാന പ്രസിഡന്റ് വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ എൻ. ചന്ദ്രശേഖരൻ പിള്ള, ചെയർമാൻ കെ. സുഗതൻ, ടി. ദേവി, പി.വി. ചന്ദ്രശേഖരൻ, എം.ഡി. രാജൻ തുടങ്ങിയവർ സംസാരിച്ചു. വയോജന കമ്മിഷൻ രൂപീകരിക്കണം, വാർദ്ധക്യ പെൻഷൻ മൂവായിരം രൂപയാക്കണം, പൊതു വാഹനങ്ങളിൽ യാത്രാ ഇളവ് നൽകണം തുടങ്ങിയ പ്രമേയങ്ങൾ കൺവെൻഷൻ അംഗീകരിച്ചു.