കൊല്ലം: കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്രേഡിയത്തിൽ നടന്ന ഇരുപത്തിയഞ്ചാം സംസ്ഥാന ബധിര കായികമേളയിൽ എറണാകുളം ജില്ല ഓവറാൾ ചാമ്പ്യന്മാരായി. ഇത്തവണയും ജേതാക്കളായതോടെ ഹാട്രിക്ക് നേട്ടം കൈവരിച്ച ജില്ല 261 പോയിന്റാണ് സ്വന്തമാക്കിയത്. മൂന്നു ദിവസം നീണ്ട മേളയിൽ ആദ്യ രണ്ടു ദിനങ്ങളിലും പോയിന്റ് നിലയിൽ മുന്നിലായിരുന്ന കോട്ടയം 192.5 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. കാലടി മാണിക്യമംഗലം സെന്റ് ക്ലെയർ സ്കൂൾ, മൂവാറ്റുപുഴ അസീസി, മുണ്ടംവേലി അഗസ്തീനോ വിച്ചീനി എന്നീ സ്കൂളുകളിലെ താരങ്ങളാണ് എറണാകുളത്തിന് ചാമ്പ്യൻഷിപ്പ് നേടി കൊടുത്തത്.
സെന്റ് ക്ളെയറിന് വേണം കായിക അദ്ധ്യാപകനെ
കേരളത്തിൽ ഏറ്റവും കൂടുതൽ ബധിര വിദ്യാർത്ഥികൾ പഠിക്കുന്ന സെന്റ് ക്ലെയറിൽ നിന്ന് എല്ലാ വർഷവും കുട്ടികൾ സംസ്ഥാന - ദേശീയ തലത്തിൽ മത്സരിക്കുന്നുണ്ട്. കായികാദ്ധ്യാപകന്റെ അഭാവത്തിലും മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചത് അദ്ധ്യാപകരുടെ പരിശ്രമ ഫലമാണെന്ന് സെന്റ് ക്ലെയർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫിൻസിറ്റ പറഞ്ഞു. നിരവധി തവണ ഇതിനായി അപേക്ഷകൾ സമർപ്പിച്ചിട്ടും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഹോസ്റ്റൽ സൗകര്യം ഉള്ളതിനാൽ രാത്രിയിലുൾപ്പെടെ നടത്തുന്ന പരിശീലനമാണ് എറണാകുളത്തിന് മികച്ച വിജയം നേടാൻ സഹായിച്ച സെന്റ് ക്ലെയർ വിദ്യാർത്ഥികളുടെ പ്രകടനമികവിന് കാരണമെന്നും അവർ പറഞ്ഞു.
എറണാകുളം: 261 പോയിന്റ്
കോട്ടയം: 192.5 പോയിന്റ്
ഇന്നലെത്ത മത്സരഫലങ്ങൾ.....
വോളിബാൾ (ഗേൾസ് അണ്ടർ -18)
ഒന്നാം സ്ഥാനം: കൊല്ലം
രണ്ടാം സ്ഥാനം: എറണാകുളം
വോളിബാൾ (ബോയ്സ് അണ്ടർ -18)
ഒന്നാം സ്ഥാനം: കോട്ടയം
രണ്ടാം സ്ഥാനം: കൊല്ലം
വോളിബാൾ (സീനിയർ)
ഒന്നാം സ്ഥാനം: കോട്ടയം
രണ്ടാം സ്ഥാനം: തിരുവനന്തപുരം
വോളിബാൾ (സീനിയർ)
ഒന്നാം സ്ഥാനം: കൊല്ലം
രണ്ടാം സ്ഥാനം: ഇടുക്കി
ഫുട്ബാൾ (ബോയ്സ് അണ്ടർ -18)
ഒന്നാം സ്ഥാനം: തൃശൂർ
രണ്ടാം സ്ഥാനം: കോഴിക്കോട്
ഫുട്ബാൾ (ബോയ്സ് അണ്ടർ-18)
ഒന്നാം സ്ഥാനം: എറണാകുളം
രണ്ടാം സ്ഥാനം: മലപ്പുറം
അത്‌ലറ്റിക്‌സ് (പെൺകുട്ടികൾ)
ഒന്നാം സ്ഥാനം: എറണാകുളം
രണ്ടാംസ്ഥാനം: കോട്ടയം
അത്‌ലറ്റിക്‌സ് (ആൺകുട്ടികൾ)
ഒന്നാം സ്ഥാനം: എറണാകുളം
രണ്ടാം സ്ഥാനം: മലപ്പുറം