vetikode
എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4270-ാം നമ്പർ ശാഖയിലെ കുടുംബാംഗങ്ങൾക്കായി ശ്രീകൃഷ്ണാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഇൻഷ്വറൻസ് പരിരക്ഷയുടെ ഉദ്ഘാടനം യൂണിയൻ പ്രതിനിധിയും ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ എസ്. അജിത് കുമാർ ശാഖാ സെക്രട്ടറി കുട്ടൻകുന്നിൽ പ്രദീപിൽ നിന്ന് അപേക്ഷ വാങ്ങി നിർവഹിക്കുന്നു. ശാഖാ പ്രസി‌ഡന്റ് ഏരൂർ സുനിൽ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4270-ാം നമ്പർ ശാഖയിലെ കുടുംബാംഗങ്ങൾക്കായി ശ്രീകൃഷ്ണാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഇൻഷ്വറൻസ്, മാസ പെൻഷൻ പദ്ധതികൾക്ക് തുടക്കമായി. കോളച്ചിറ ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ഗ്രൗണ്ടിൽ ഇത് സംബന്ധിച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രതിനിധിയും ശ്രീകൃഷ്ണാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ എസ്. അജിത് കുമാർ നിർവഹിച്ചു. ശാഖാ പ്രസി‌ഡന്റ് ഏരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കുട്ടൻകുന്നിൽ പ്രദീപ്, രക്ഷാധികാരി ബാബു കുട്ടൻകുന്നിൽ, സത്യാനന്ദൻ, സുനിൽ, തമ്പി, കനകൻ, ജ്യോതി, രാധാകൃഷ്ണൻ, മണികണ്ഠൻ, ശ്രീജാ സുജൻ, അനു, മഞ്ജു, ജയചന്ദ്ര, സുശീല, ആതിര, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.