തൊടിയൂർ: സി.പി.എം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി, കർഷകസംഘം നേതാവ്, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന എൻ. രാമകൃഷ്ണപിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയ്ക്ക് സമീപം ചേർന്ന അനുസ്മരണയോഗം സി.പി.എം ഏരിയാ സെക്രട്ടറി പി .കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ. സോമരാജൻ പിള്ള സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, വി. രാജൻപിള്ള, പി.കെ. ജയപ്രകാശ്, റിച്ചു രാഘവൻ എന്നിവർ സംസാരിച്ചു.