കുണ്ടറ: എസ്.എൻ.ഡി.പി യോഗം 502-ാം നമ്പർ പേരയം ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. നിരാവിൽ എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് മൺറോതുരുത്ത് ഭാസി, പുഷ്പ പ്രതാപ്, ഹനീഷ്, സജീവ്, ഷൈബു, പ്രിൻസ്, തുളസീധരൻ, ലിബു, സിബു വൈഷ്ണവ്, ഗുരുനാരായണ അനിൽ, ഷാജി, അഖിൽ, പെരുമ്പുഴ സന്തോഷ്, ശ്യാമള ഭാസി, മല്ലാക്ഷി, ലളിതാംബിക എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഹരിദാസൻ സ്വാഗതം പറഞ്ഞു.
ഷൈബു മൺറോതുരുത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികളായി വി. സജി ബാബു (പ്രസിഡന്റ്), സി. രമണൻ (വൈസ് പ്രസിഡന്റ്), പി.എസ്. വിജയകുമാർ (സെക്രട്ടറി), എ.പി. പ്രസാദ് (യൂണിയൻ പ്രതിനിധി), ജി. പുഷ്പരാജൻ, എൻ. വിജയൻ, ആർ. സഹദേവൻ, ബി. അശോകൻ, പുഷ്പരാജൻ, ആർ. സുദർശനൻ, ബി. സുനിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.