കരുനാഗപ്പള്ളി : തഴവ ആദിത്യ വിലാസം ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം തഴവ എ.വി.എച്ച്.എസിനു സമീപമുള്ള അനിപോറ്റി നഗറിൽ ആർ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. നാടക ചലച്ചിത്ര പ്രവർത്തകൻ പയ്യന്നൂർ മുരളി മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡന്റ് വി. എ. ശങ്കരൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സാജൻ, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ ഗംഗകുമാർ, വിപിൻ മുക്കേൽ, എൻ. സുനിൽ, കെ. രാജു, ഷീലാ ജഗധരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ എന്ന നാടകം അരങ്ങേറി. കഴിഞ്ഞ ദിവസം രാവിലെ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ സെമിനാറിൽ പി. കെ. അനിൽകുമാർ വിഷയാവതരണം നടത്തി. തുടർന്ന് വടകര വരദയുടെ അച്ഛൻ എന്ന നാടകം അരങ്ങേറി. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന വനിതാ സമ്മേളനം കവയത്രി എം. ആർ. ജയഗീത ഉദ്ഘാടനം ചെയ്യും. തടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി എന്ന നാടകം അവതരിപ്പിക്കും.