pathanapuram
കീടനാശിനി

പത്തനാപുരം: ജനവാസ മേഖലയിൽ കൈതക്കൃഷിയിൽ മാരക വിഷം കലർത്തി കീടനാശിനി തളിക്കുന്നത് നാട്ടുകാർ സംഘടിച്ച് തടഞ്ഞു. കുണ്ടയം വഴിക്കിണർ ഭാഗത്തുള്ള കൈതക്കൃഷിയിൽ മരുന്ന് തളിക്കുന്നതാണ് പ്രദേശവാസികൾ തടഞ്ഞത്. തുടർച്ചയായ കീടനാശിനി പ്രയോഗത്തെ തുടർന്ന് മാരകമായ ദുർഗന്ധം പ്രദേശത്താകെ പടരുകയും ചിലർക്ക് ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. തുടർന്നാണ് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്ന കീടനാശിനി പ്രയോഗം നാട്ടുകാർ സംഘടിച്ച് തടഞ്ഞത്.

നാട്ടുകാരുടെ പരാതി

പത്തനാപുരം മേഖലയിൽ വിവിധ സ്ഥലങ്ങളിലായി ഭൂമി പാട്ടത്തിനെടുത്ത് കൈതക്കൃഷി നടത്തുന്നുണ്ട്. ഒരു പോലെ പുഷ്പ്പിക്കാനും മുഴുപ്പിക്കാനും പാകപ്പെടുത്താനുമായി ഘട്ടംഘട്ടമായി മരുന്ന് തളിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീര്യം കുറഞ്ഞ കീടനാശിന് പ്രയോഗത്തിന് ആരോഗ്യ- കൃഷി വകുപ്പുകൾ അനുമതി നല്കിയിട്ടുണ്ട് എന്നാൽ അതിന്റെ മറവിൽ രോഗം വരുത്തുന്ന ഉഗ്രവിഷമുള്ള കീടനാശിനി പ്രയോഗം നടത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.