കൊട്ടാരക്കര: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൊട്ടാരക്കര ഐപ്പള്ളൂർ പാറമുകളിൽ മേലേതിൽ വീട്ടിൽ പരേതനായ പരമുവിന്റെ മകൻ പി. സദാശിവനാണ് (60) മരിച്ചത്. നവംബർ 9 ന് വൈകിട്ട് അഞ്ചേമുക്കാലിന് ലോവർ കരിക്കത്തിനു സമീപം നടന്നു പോവുകയായിരുന്ന സദാശിവനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ രാവിലെ പത്ത് മണിയോടെ മരിക്കുകയായിരുന്നു. മാതാവ്:പരേതയായ പാർവതി. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.