കൊല്ലം: മുപ്പത് വർഷമായി തരിശായി കിടന്നിരുന്ന പുതുചിറ മൈലാപൂര് പാടശേഖരത്തിൽ മൈലാപ്പൂര് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് മഹോത്സവം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
162 ഏക്കർ സ്ഥലത്ത് 'ഉമ' വിഭാഗത്തിൽപ്പെട്ട നെല്ലിനമാണ് കൃഷി ചെയ്തത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന തരിശുരഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കൃഷിയിറക്കിയത്.
ചടങ്ങിൽ തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.