കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം പാവുമ്പാ വടക്ക് 3280-ാം നമ്പർ ശാഖാ വാർഷികം ശാഖാ അങ്കണത്തിൽ കൂടി. പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി. തുളസി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി. തുളസി (പ്രസിഡന്റ്), ശശിധരൻ (വൈസ് പ്രസിഡന്റ്), സുനിൽകുമാർ (സെക്രട്ടറി), ആർ. രാജു (യൂണിയൻ കമ്മിറ്റി അംഗം), ചന്ദ്രൻ, ചിത്തരഞ്ജൻ, രാമദാസ്, അനിൽ, അനിൽകുമാർ, ഷിബു, രാജു ( കമ്മിറ്റി അംഗങ്ങൾ), അനിലാൽ, രാജൻ, സജി( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.