മൺറോതുരുത്ത്: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ നെന്മേനി തെക്ക് വാർഡിൽ എസ് വളവിന് സമീപം മൺറോതുരുത്ത് ഗ്രാാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പാർക്ക് മുഴുവൻ കാടുമൂടുകയും ഉപകരണങ്ങൾ തുരുമ്പ് പിടിച്ച് നശിക്കുകയുമാണ്.
ദിനംപ്രതി സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ടൂറിസ്റ്റുകൾ വന്ന് പോകുന്ന ഇവിടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പാർക്കിലേക്കുള്ള നടവഴിയും നിരന്തര വേലിയേറ്റത്തിൽ നശിച്ചിരിക്കുകയാണ്. പാർക്ക് നവീകരിക്കുകയും ടോയ്ലറ്റ് ബ്ളോക്കുകൾ സ്ഥാപിക്കുകയും ചെയ്താൽ ടൂറിസ്റ്റുകൾക്കും സ്ഥലവാസികൾക്കുമുൾപ്പെടെ ഉപയോഗപ്രദമാകും.
ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സി.വിചാർ വിഭാഗ് മൺറോതുരുത്ത് മണ്ഡലം ചെയർമാൻ കന്നിമേൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന് നിവേദനം നൽകിയിരിക്കുകയാണ്.