കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ സാധാരണക്കാരിൽ എത്തിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥാനം പ്രാധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. പൗരാവകാശ രേഖ പ്രകാശനവും എം.കെ.എസ്.പി ഓഫീസ് പ്രവർത്തനോദ്ഘാടനവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു.
പദ്ധതികളുടെ ഭാഗമായി ട്രൈസ്കൂട്ടറുകളുടെ വിതരണം, ഓട്ടോറിക്ഷാ വിതരണം, പഠനമുറികളുടെ താക്കോൽദാനം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവയും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ഫത്തഹുദ്ദീൻ, ഷേർലി സത്യദേവൻ, വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, സി.പി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെ. സുലോചന, ഗീതാദേവി, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനീതകുമാരി, ശോഭന സുനിൽ, കെ. ഗിരിജാകുമാരി, ജി. രമണി, കെ.സി. വരദരാജൻപിള്ള, ആർ. ബിജു, ഷാഹിദ ഷാനവാസ്, അമ്പിളി ബാബു, വി.എസ്. വിപിൻ, ഡി. പുഷ്പരാജൻ, വത്സല, ആർ. രതീഷ് കുമാർ, സെക്രട്ടറി ജോർജ് അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.