mala
കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെ ദേവിയുടെ തിരു കല്യാണത്തോടനുബന്ധിച്ച് നടന്ന മാലവെയ്പ്പ് ചടങ്ങിന് മാലയുമായി എത്തുന്ന ചടങ്ങ്

പൊൻമന: കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഇന്നലെ മണികെട്ടി തൊഴാനും ദേവീദർശനത്തിനുമായി പതിനായിരങ്ങളാണ് എത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ ധാരാളം പേർ എത്തിയിരുന്നു. ദേവി ദർശനത്തിനായി എത്തിയ ഭക്തർ ക്ഷേത്രം മുതൽ രണ്ടുവരിയായി തെക്കോട്ട് കൊട്ടാരത്തിൻ കടവ് വള്ളക്കടവ് വരെ നീണ്ട ക്യൂവിൽ ചുട്ടുപൊള്ളുന്ന ഉച്ച സൂര്യനെ പോലും വകവെക്കാതെയാണ് നിന്നത്. പാദരക്ഷകൾ അണിയാതെ ചുട്ടുപൊള്ളുന്ന മൺ തരികളിലൂടെ ദേവി മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് നടന്നു നീങ്ങിയ ഭക്തർക്ക് ചൂട് വെള്ളവും ബിസ്കറ്റ് മറ്റു ലഘുഭക്ഷണങ്ങളും കുടിലിൽ ഭജനം പാർക്കുന്ന ഭക്തർ നൽകി.