library
ജില്ലാ ലൈബ്രറി കൗൺസിലിന്റെ ഏകദിന പരിശീലനം ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാ വികസന പദ്ധതിയുടെ ഭാഗമായി 'മാതൃഭാഷ സാമൂഹിക വികസനത്തിന്' എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടന്നു. ഇതോടനുബന്ധിച്ച് കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ അദ്ധ്യക്ഷത വഹിച്ചു. എ.ജി. സന്തോഷ് കുമാർ, ഹുമാം റഷീദ്, മടന്തകോട് രാധാകൃഷ്ണൻ, ഡോ. പി. പവിത്രൻ, എൻ.പി. പ്രിയേഷ്, സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ സംസാരിച്ചു.