snc
പുനലൂർ എസ്.എൻ കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീമും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയും, പുനലൂർ എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്ക് ഡെപ്യൂട്ടി മാനേജർ കിഷോർ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ‌ഡോ. ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. സാൻഷ്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദിവ്യ, അദ്ധ്യാപകരായ ടി. ഷിബു, സിമി തുടങ്ങിയവർ സംസാരിച്ചു.