ഓച്ചിറ: ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ പ്രചാരണ സഭ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ഓച്ചിറ പടനിലത്ത് സ്ഥാപിച്ച ശിവഗിരി മഠം പവലിയൻ ശ്രദ്ധേയമാകുന്നു. ശ്രീനാരായണ ഗുരുദേവന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ, കീ ചെയിനുകൾ, ശിവഗിരി മഠം പ്രസിദ്ധീകരണങ്ങൾ,വർക്കല നാരായണ ഗുരുകുലം പ്രസിദ്ധീകരണങ്ങൾ, ചാലക്കുടി ഗായത്രി ആശ്രമം പ്രസിദ്ധീകരണങ്ങൾ, 2020 വർഷത്തെ ശിവഗിരിമഠത്തിന്റെ കലണ്ടർ തുടങ്ങി യവയെല്ലാം ലഭ്യമാണ്.
ഓച്ചിറ പടനിലത്ത് എത്തുന്ന ശ്രീനാരാണ ഗുരുദേവ ഭക്തർ ശിവഗിരിയുടെ പവലിയനും സന്ദർശിച്ച ശേഷമാണ് പടനിലം വിട്ടിറങ്ങുന്നത്. ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ പവലിയൻ സന്ദർശിച്ചു പ്രാർത്ഥന നടത്തി.
ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭയുടെ പുതിയ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പവലിയനിൽ ഏർപ്പെടുത്തിയതായി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദും സെക്രട്ടറി ആർ.ഹരീഷും അറിയിച്ചു.